/uploads/news/news_"നന്മയുടെ_നല്ല_നാളുകളിലേക്ക്_മടങ്ങണം"_പ്..._1664248403_2548.jpg
Festivals

"നന്മയുടെ നല്ല നാളുകളിലേക്ക് മടങ്ങണം" പ്രേം കുമാർ


കഴക്കൂട്ടം: തിരുവോണം ആഘോഷിക്കുന്നതോടൊപ്പം കള്ളവും ചതിയുമില്ലാത്ത പരസ്പരം സ്നേഹിക്കുന്ന നന്മയുടെ ആ നല്ല നാളിലേക്ക് നമുക്ക് മടങ്ങാൻ കഴിയണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും പ്രശസ്ത സിനിമാ നടനുമായ പ്രേംകുമാർ അഭിപ്രായപ്പെട്ടു. പെരുമാതുറ സ്നേഹതീരത്തിൻറ ഓണാഘോഷ പരിപാടി 'സ്നേഹതീരം ഓണോത്സവ'ത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രേംകുമാർ.

സ്നേഹതീരം പ്രസിഡന്റ് ഇ.എം.നജീബിന്റെ അദ്ധ്യക്ഷതയിൽ അൽസാജ് അമരാന്തയിൽ വൈവിധ്യങ്ങളായ പരിപാടികളോടെ നടന്ന സ്നേഹതീരം ഓണോത്സവം കിംസ് ഹെൽത്ത് സി.എം.ഡി ഡോ എം.ഐ സഹദുള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി ജന്മ നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പരസ്പര സ്നേഹത്തോടെ പ്രവർത്തിക്കുന്ന സ്നേഹതീരത്തിൽ വിദ്വോഷത്തിന്റെ ഒരു തീപ്പൊരി പോലും ഉണ്ടാകരുതെന്ന് ഡോ എം.ഐ സഹദുള്ള അഭിപ്രായപ്പെട്ടു. 

ചടങ്ങില്‍ സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയായി പങ്കെടുത്തു. പെർഫെക്ട് ഗ്രൂപ്പ് എം.ഡി അഡ്വ. സിറാജുദീൻ, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ, കല്ലിംഗൽ ഗ്രൂപ്പ് എം.ഡി കല്ലിംഗൽ ഷെഫീക്ക്, സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ, ട്രഷറർ എസ്.അബ്ദൂൽ ലത്തീഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എഫ്.സലാം എന്നിവര്‍ സംസാരിച്ചു. കിംസ് ഹെൽത്ത് - സ്നേഹതീരം സ്കൊളാസ്റ്റിക് അവാര്‍ഡ്, സ്പോർട്ട്സ് അവാര്‍ഡ്, കലാമത്സര വിജയികൾക്കുള സമ്മാനം എന്നിവ പെരുമാതുറ മേഖലയിലെ കുട്ടികൾക്ക് ചടങ്ങില്‍ ഡോ എം.ഐ സഹദുള്ളയും, ഇ.എം നജീബും വിതരണം ചെയ്തു.
 
പ്രശസ്ത ഗായകന്‍ പ്രേംകുമാറും മകൻ ദേവാനന്ദും അവതരിപ്പിച്ച ഗസൽ, നൈനാർ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ശബ്ദമില്ലാത്തവർ എന്ന നാടകം സ്നേഹതീരം അംഗങ്ങൾ അവതരിപ്പിച്ചു. നുസ്ര ഷാജി പെരുമാതുറയെക്കുറിച്ച് എഴുതി ഗസൽ ഗായകൻ പ്രേം കുമാർ സംഗീത സംവിധാനം ചെയ്തു പാടിയ കവിത കാണികൾക്ക് ഹൃദ്യമായി. ഗായകൻ ഡോ നോഹാ ലാജും സംഘവും അവതരിപ്പിച്ച തിരുവാതിര കളി, പിന്നണി ഗായകന്‍ പട്ടം സനിത്തിന്റെ ഓണപ്പാട്ട്, പൂക്കളം തുടങ്ങിയ പരിപാടികളാൽ ശ്രദ്ധേയമായ സ്നേഹതീരം ഓണോത്സവം ഓണസദ്യയോടെയാണ് സമാപിച്ചത്.

നുസ്ര ഷാജി പെരുമാതുറയെക്കുറിച്ച് എഴുതി ഗസൽ ഗായകൻ പ്രേം കുമാർ സംഗീത സംവിധാനം ചെയ്തു പാടിയ കവിത കാണികൾക്ക് ഹൃദ്യമായി.

0 Comments

Leave a comment